The KSEB has infoemed the Ministry of Environment and forests that it has begun construction activities for the power project at Athirappilly. <br /> <br />അതിരപ്പള്ളി ജലവൈദ്യുത പദ്ധതിയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി. ട്രാന്‍സ്‌ഫോര്‍മര്‍, മറ്റ് നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ പ്ലിന്ത് എന്നിവയാണ് അതിരപ്പള്ളി വനമേഖലയില്‍ സ്ഥാപിച്ചിരിക്കുന്നത്. അതീവരഹസ്യമായാണ് കെഎസ്ഇബിയുടെ നീക്കം. കൂടാതെ അണക്കെട്ട് നിര്‍മിച്ചാല്‍ മുങ്ങിപ്പോകുന്ന വനത്തിന് പകരം വനം വെച്ചുപിടിക്കാനുള്ള നഷ്ടപരിഹാരത്തുകയായി 5 കോടി രൂപ വനംവകുപ്പിന് കൈമാറിയിട്ടുണ്ട്.
